അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. 

മൂന്ന്... 

ഡാർക്ക് ചോക്ലേറ്റിലെ കൊക്കോയുടെ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

നാല്...

ഡാർക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. 

അഞ്ച്... 

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ആറ്... 

ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം...

youtubevideo