Asianet News MalayalamAsianet News Malayalam

രസം പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറി‍ഞ്ഞിരിക്കൂ

രസത്തിലെ കുരുമുളകിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ആസിഡുകൾ സ്രവിക്കാൻ സഹായിക്കുന്നു. ഇത് വയറ്റിൽ വായു അടിഞ്ഞുകൂടുന്നതും വായുകോപവും തടയുന്നു. 

benefits of drinking rasam daily-rse-
Author
First Published Sep 17, 2023, 12:20 PM IST

രസം പലരുടെയും ഇഷ്ടവിഭവമാണ്. പുളി, കുരുമുളക്, തക്കാളി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ വിഭവമാണ് രസം. ഒരു പ്രത്യേക പുളിപ്പും, കുരുമുളകിന്റെയും, മുളകിന്റെയും രുചിയും, സുഗന്ധവ്യജ്ഞനങ്ങളുടെ യഥാർത്ഥ നറുമണവുമെല്ലാം അടങ്ങിയ ആകർഷകമായ വിഭവമാണിത്.

രസം ഒന്നുകിൽ ചോറിനൊപ്പം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കുടിക്കുകയോ ചെയ്യാം. പെക്റ്റിൻ, ഹെമിസെല്ലുലോസ്, ടാനിൻ തുടങ്ങിയ ഡയറ്ററി ഫൈബർ അല്ലെങ്കിൽ നോൺ സ്റ്റാർച്ച് പോളിസാക്രറൈഡുകൾ എന്നിവയാൽ സമ്പന്നമായ പുളിയാണ് രസത്തിൽ അടങ്ങിയിരിക്കുന്നത്. ഇത് ഭക്ഷണത്തിൽ വലിയ അളവിൽ ചേർക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. അങ്ങനെ, മലബന്ധം ലഘൂകരിക്കുന്നു.

രസത്തിലെ കുരുമുളകിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ആസിഡുകൾ സ്രവിക്കാൻ സഹായിക്കുന്നു. ഇത് വയറ്റിൽ വായു അടിഞ്ഞുകൂടുന്നതും വായുകോപവും തടയുന്നു. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

പനി, ജലദോഷം പോലുള്ള പല രോഗങ്ങൾക്കുമുള്ള മരുന്നാണ് രസം. നല്ല ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം രസം ഏറെ നല്ലതാണ്. ഭക്ഷണത്തിൽ, പ്രത്യേകിച്ചും സദ്യയിൽ രസം ഉൾപ്പെടുത്തുന്നതു തന്നെ ബാക്കി ഭക്ഷണങ്ങൾ കഴിച്ചതിനെ തുടർന്നുള്ള വയർ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ്. 

രസത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളകാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.

സ്ഥിരമായി രസം കഴിക്കുന്നത് കാൻസറിനെ അകറ്റി നിർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. രസത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളകിൽ പൈപ്പറിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥം മഞ്ഞളിൽ കാണപ്പെടുന്ന 'കുർക്കുമിൻ' സഹിതം കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹമുള്ളവർ പാവയ്ക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

 

Follow Us:
Download App:
  • android
  • ios