ധാരാളം പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് സാലഡ്. പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമാണിത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ഇവയില്‍ നിന്നും ലഭിക്കും. ഉച്ചഭക്ഷണത്തോടൊപ്പമാണ് നമ്മള്‍ ഇത് അധികവും കഴിക്കുന്നത്. എന്നാല്‍ രാത്രി ഭക്ഷണത്തിന് ശേഷം സാലഡ് ഉൾപ്പെടുത്താമോ എന്നതിനെ പറ്റി സംശയമുണ്ടോ? ഉണ്ടെങ്കില്‍ അത്താഴത്തിനൊപ്പം സാലഡ് ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

അമിതവണ്ണം നിയന്ത്രിക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് ഇത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാലഡ് സഹായിക്കും. രാത്രി മിതമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. സാലഡ് കഴിക്കുന്നതിലൂടെ രാത്രിയിലെ അമിത വിശപ്പിനെ നിയന്ത്രിക്കാം. പച്ചക്കറികളിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. വയറ് നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. അതിലൂടെ തടി കുറയ്ക്കാനും കഴിയും.

ഒരു കപ്പ് സാലഡ‍് രാത്രിയിൽ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് വി​​ദ​ഗ്ധർ പറയുന്നത്. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നതിലൂടെ കഴിയും. ഓരോ ദിവസവും വ്യത്യസ്തമായ പച്ചക്കറികറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.