ഡയറ്റില്‍ ഡ്രൈഡ് ആപ്രിക്കോട്ട് ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ഡ്രൈഡ് ആപ്രിക്കോട്ടില്‍ അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഡ്രൈഡ് ആപ്രിക്കോട്ട്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ഡ്രൈഡ് ആപ്രിക്കോട്ടില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ഡ്രൈഡ് ആപ്രിക്കോട്ട് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എയും ഇയും ബീറ്റാകരോട്ടിനും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. അയേണ്‍ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: സ്ത്രീകള്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍