Asianet News MalayalamAsianet News Malayalam

മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിഞ്ഞൂടാത്ത ചില ഗുണങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. 

benefits of sweetpotato
Author
Thiruvananthapuram, First Published Apr 20, 2019, 12:27 PM IST

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.  വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയും.  പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഇവയിലെ അയൺ സഹായിക്കും. കരാറ്റനോയ്ഡുകള്‍ കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. 

മധുരക്കിഴങ്ങ് വാങ്ങുമ്പോള്‍ നോക്കി വാങ്ങണം.  തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാൽ അതു പഴകിയതായിരിക്കാം. മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാൽ ഉൾവശം മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്. എങ്കിൽ അതിനുള്ളിൽ ബീറ്റാകരോട്ടിൻ കൂടുതലടങ്ങിയിട്ടുണ്ട്. അവ  പ്രമേഹ രോഗികള്‍ അധികം കഴിക്കരുത്. 


 

Follow Us:
Download App:
  • android
  • ios