പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

തലമുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്തെ പലരുടെയും പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. ചീര

അയേണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ചീര തലമുടി വളരാന്‍ ഗുണം ചെയ്യും.

2. മുട്ട

പ്രോട്ടീനും ബയോട്ടിനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

3. പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

4. സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍

5. നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

6. മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

7. മഷ്റൂം

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.