വിറ്റാമിനുകളുടെ കുറവ് കൊണ്ടുള്ള തലമുടി കൊഴിച്ചില്‍ മാറ്റാന്‍, ഭക്ഷണത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി. 

വിറ്റാമിനുകളുടെ കുറവ് കൊണ്ടുള്ള തലമുടി കൊഴിച്ചില്‍ മാറ്റാന്‍, ഭക്ഷണത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്...

സാല്‍മണ്‍ ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. 

രണ്ട്... 

അവക്കാഡോയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

മൂന്ന്... 

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്.

നാല്... 

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എരിവ് ആണെങ്കിലും കഴിക്കാന്‍ മടിക്കേണ്ട; അറിയാം പച്ചമുളകിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

youtubevideo