പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ട
പ്രോട്ടീന്‍റെയും കോളിൻ പോലുള്ള അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമായ മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
2. ചീര
കലോറി കുറവും നാരുകള്‍ അടങ്ങിയതുമായ ചീര കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
3. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി കുറഞ്ഞ പാനീയം കൂടിയാണ് ഗ്രീന്‍ ടീ.
4. നാരങ്ങാ വെള്ളം- തേന്‍
നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേര്‍ത്ത് കുടിക്കാം.
5. ഓട്സ്
നാരുകളാല്‍ സമ്പന്നമായ ഓട്സ് കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
6. ക്യാരറ്റ്
നാരുകളാല്‍ സമ്പന്നവും കലോറി കുറഞ്ഞതുമായ ക്യാരറ്റ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
