അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം വരെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദഹനക്കേട് മൂലമാണ് പലപ്പോഴും മലബന്ധവും അസിഡിറ്റിയും വയറില്‍ ഗ്യാസുമൊക്കെ ഉണ്ടാകുന്നത്.

നിങ്ങളുടെ കുടലിൻ്റെ ആരോഗ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യ നില തീരുമാനിക്കുന്നു. അതിനാൽ വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ദഹനത്തെ സഹായിക്കുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും മാനസികാരോഗ്യം നിയന്ത്രിക്കുന്നതിനും നിങ്ങളുടെ കുടൽ നിർണായക പങ്ക് വഹിക്കുന്നു. 

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം വരെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദഹനക്കേട് മൂലമാണ് പലപ്പോഴും മലബന്ധവും അസിഡിറ്റിയും വയറില്‍ ഗ്യാസുമൊക്കെ ഉണ്ടാകുന്നത്. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടലിൻ്റെ ആരോഗ്യം നിലനിർത്താനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഡയറ്റില്‍ പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക എന്നതാണ്.

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെയാണ് 'പ്രോബയോട്ടിക്സ്' എന്ന് വിളിക്കുന്നത്. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പ്രോബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

പനീര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീരും ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

ഇഡ്ഡലിയും ദോശയുമൊക്കെ കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവ് തയ്യാറാക്കുന്നത്. അതിനാല്‍, ഇത് മികച്ചൊരു പ്രോബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു. 

അഞ്ച്... 

മുഴുധാന്യങ്ങളാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

ആറ്... 

ഉപ്പിലിട്ട വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവയും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിളും പ്രോബയോട്ടിക് ഭക്ഷണമാണ്. 

എട്ട്... 

പപ്പായ ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. 

ഒമ്പത്... 

ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. എന്നാല്‍ ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പേശി വേദന, മരവിപ്പ്, അമിത ക്ഷീണം; ഈ ലക്ഷണങ്ങളെ നിസാരമാക്കേണ്ട, കാരണമിതാകാം...

youtubevideo