ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.
അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.
1. ക്യാരറ്റ് ജ്യൂസ്
ഫൈബറും ബീറ്റാ കരോട്ടിനും അടങ്ങിയതും കലോറി കുറഞ്ഞതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. നാരങ്ങാ വെള്ളം
കലോറി കുറഞ്ഞ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കും.
3. നെല്ലിക്കാ ജ്യൂസ്
നാരുകള്‍ അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.
4. വെള്ളരിക്ക ജ്യൂസ്
കലോറി വളരെ കുറഞ്ഞ, ഫൈബറും വെള്ളവും ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
5. ബീറ്റ്റൂട്ട് ജ്യൂസ്
കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസും വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും.
6. ചീര ജ്യൂസ്
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
