Asianet News MalayalamAsianet News Malayalam

ക്രീം ബിസ്‌കറ്റിനകത്തെ ഗെയിം; ജയിക്കാനായി 29 വര്‍ഷം ബിസ്‌കറ്റ് കഴിച്ച ഒരാള്‍!

ഒരു ക്രീം ബിസ്‌കറ്റ് പ്രേമിയുടേതാണ് വിചിത്രമായ ഈ കഥ. 'റെഡ്ഡിറ്റ്'ലൂടെയാണ് ഇയാള്‍ തന്റെ അനുഭവം പങ്കുവച്ചത്. 29 കൊല്ലമായി താന്‍ ക്രീം ബിസ്‌കറ്റ് കഴിക്കുന്നു, അത് ഇഷ്ടമായത് കൊണ്ട് മാത്രമല്ല. മറ്റൊരു ലക്ഷ്യം കൂടി അതിന് പിന്നിലുണ്ടായിരുന്നു

biscuit lover took 29 year to isolate an intact bourbon biscuit filling
Author
Trivandrum, First Published May 22, 2019, 3:30 PM IST

നമുക്ക് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുണ്ട്. ഓരോ തവണയും അത് കഴിക്കുമ്പോള്‍ നമ്മള്‍ സന്തോഷിക്കുന്നുണ്ട്. ഈ സന്തോഷത്തിന് വേണ്ടിയാണല്ലോ ഇഷ്ടഭക്ഷണം കഴിക്കാന്‍ തെരഞ്ഞെടുക്കുന്നത് തന്നെ. എന്നാല്‍ തന്റെ ഇഷ്ടഭക്ഷണം വെറുതെ കഴിക്കാന്‍ വേണ്ടി, മാത്രമല്ലാതെ 29 വര്‍ഷം കഴിച്ചൊരാളുണ്ട്. 

ഒരു ക്രീം ബിസ്‌കറ്റ് പ്രേമിയുടേതാണ് വിചിത്രമായ ഈ കഥ. 'റെഡ്ഡിറ്റ്'ലൂടെയാണ് ഇയാള്‍ തന്റെ അനുഭവം പങ്കുവച്ചത്. 29 കൊല്ലമായി താന്‍ ക്രീം ബിസ്‌കറ്റ് കഴിക്കുന്നു, അത് ഇഷ്ടമായത് കൊണ്ട് മാത്രമല്ല. മറ്റൊരു ലക്ഷ്യം കൂടി അതിന് പിന്നിലുണ്ടായിരുന്നു. അതായത് രണ്ട് ബിസ്‌കറ്റിനിടയിലെ ക്രീം പൊട്ടാതെയും പൊടിയാതെയും ബിസ്‌കറ്റുകളില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുക എന്നതാണത്രേ ഗെയിം. 

വിചാരിക്കും പോലെ അത്ര എളുപ്പമല്ല സംഗതിയെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. അതൊന്ന് ചെയ്തുകിട്ടാന്‍ നീണ്ട 29 വര്‍ഷക്കാലത്തെ പരിശ്രമം വേണ്ടിവന്നുവെന്നും ഒടുവില്‍ വിജയിച്ചുവെന്നും അദ്ദേഹം കുറിച്ചു. ബിസ്‌കറ്റുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ക്രീമിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

'നിങ്ങളില്‍ പലര്‍ക്കും ഇതൊരു നിസാര സംഗതിയായി തോന്നിയേക്കാം. പക്ഷേ എനിക്കിത് ജീവിതത്തിലെ വലിയൊരു നേട്ടമാണ്. എവറസ്റ്റ് കീഴടക്കുന്നതിനെക്കാള്‍ സന്തോഷം എന്നൊക്കെ വേണമെങ്കില്‍ പറയാം' - ബിസ്‌കറ്റ് പ്രേമി കുറിച്ചു. 

എന്തായാലും വിചിത്രമായ പോസ്റ്റിന് വ്യാപകമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുതള്ളുന്നവര്‍ മുതല്‍ നിങ്ങളെ സംബന്ധിച്ച് ഇത് വലിയ കാര്യമാണെന്ന് മനസിലാക്കുന്നുവെന്നും സന്തോഷത്തില്‍ പങ്കുകൊള്ളുന്നുവെന്നുമെല്ലാം പറയുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios