അടുപ്പിലിരിക്കുന്ന പാത്രത്തിന്‍റെ ഒരു അറ്റം ശരീരത്തില്‍ തട്ടിയാലോ അല്ലെങ്കില്‍ ഒരു തുള്ളി ചെറു ചൂടുവെളളം ശരീരത്തില്‍ വീണാലോ ഉണ്ടാകുന്ന വേദന എത്രമാത്രമാണെന്ന് നമ്മുക്ക് അറിയാം.  ചൈനയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് തിളക്കുന്ന സൂപ്പ് വീണതിന്‍റെ ഭയാനകമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

ഡയലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.  ഒരു ക്സ്റ്റമര്‍ ചൈനീസ് പരമ്പരാകത രീതിയില്‍ മേശയിലെ പാത്രത്തില്‍ ലൈറ്റര്‍ കത്തിച്ചുവെച്ചു. അങ്ങനെ ഭക്ഷണം ഉണ്ടാക്കുന്ന രീതിയവിടെയുണ്ടായിരുന്നു. വെയ്റ്റര്‍ പെണ്‍കുട്ടി ഈ ലൈറ്റര്‍ തിരിച്ചെടുക്കാന്‍  ശ്രമിക്കുന്നതിനിടെയാണ് സൂപ്പിരുന്ന പാത്രം പൊട്ടിത്തെറിച്ചത്. തിളിക്കുന്ന സൂപ്പ് പെണ്‍കുട്ടിയുടെ മുഖത്ത് വീഴുന്നതും വീഡിയോയില്‍ കാണാം. ഇവരെ ആശുപത്രിയില്‍ പ്രവേളിപ്പിച്ചതായും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.