ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എങ്കില്‍ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ലൊരു ഹെല്‍ത്തി സ്നാക്ക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നുറുക്ക് ഗോതമ്പ് -1 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ- 1 കപ്പ്
ക്യാരറ്റ് -1 കപ്പ്
ചോളം പുഴുങ്ങിയത് -1/2 കപ്പ്
നെയ്യ്- 1 സ്പൂൺ
കടുക്- ആവശ്യത്തിന്
പച്ചമുളക്- ആവശ്യത്തിന്
വെള്ളം -2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നുറുക്ക് ഗോതമ്പ് നല്ലപോലെ വെള്ളത്തിൽ കുതിരാനായി ഇടുക. നന്നായി കുതിർന്നതിനുശേഷം മാറ്റി വയ്ക്കുക. ഇനി ഒരു പാനിൽ ഒരു സ്പൂൺ നെയ്യ്, കടുക്, തേങ്ങ ചിരകിയത്, ക്യാരറ്റ് ചീകിയത്, ചെറുതായി അരിഞ്ഞ പച്ചമുളക്, കുറച്ച് ചോളം എന്നിവ ചേര്‍ത്ത് നന്നായിട്ട് ഒന്ന് വഴറ്റിയെടുക്കണം. അതിനുശേഷം നന്നായി കുതിർത്തു വെച്ചിട്ടുള്ള നുറുക്ക് ഗോതമ്പിലേയ്ക്ക് ഇതൊക്കെ ചേർത്തു കൊടുത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ച് ചെറിയ ഉരുളകളായിട്ട് ഒന്ന് പ്രസ് ചെയ്തതിനുശേഷം ഇതിനെ ഇഡ്ഡലി പാത്രത്തിലേയ്ക്ക് വെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ചെറിയ തീയിൽ കുറച്ച് അധികം സമയം വെച്ച് വേണം വേവിച്ചെടുക്കേണ്ടത്. നന്നായിട്ട് വെന്ത് നല്ല പഞ്ഞി പോലെ ആയി വരുമ്പോൾ കഴിക്കാവുന്നതാണ്.
