പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രമേഹ രോഗികള്‍ക്ക് പനീര്‍ കഴിക്കാമോ എന്ന സംശയം. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. 

ഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. 

പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രമേഹ രോഗികള്‍ക്ക് പനീര്‍ കഴിക്കാമോ എന്ന സംശയം. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്‍റെ ആരോഗ്യത്തിന് വേണ്ട ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു. ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. അതിനാല്‍ കുട്ടികളുടെ ഭക്ഷണത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്തുക. 

പ്രമേഹ രോഗികള്‍ക്ക് പനീര്‍ കഴിക്കാമോ?

മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് പനീര്‍ കഴിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പനീറിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാം. ഇവയില്‍ പഞ്ചസാര അധികമില്ല എന്നതും ഗുണം ചെയ്യും. 

Also Read: ഒരു മസാല ചായ തയ്യാറാക്കാന്‍ ഇത്ര നാടകം കളിക്കണോ; ചായ പ്രേമികളെ ചൊടിപ്പിച്ച വീഡിയോ