Asianet News MalayalamAsianet News Malayalam

ഇനി കരയേണ്ട; ഇതാ സവാള അരിയാന്‍ ഒരു കിടിലന്‍ 'ടിപ്'; വീഡിയോ വൈറല്‍...

ഈ തിരക്കുപിടിച്ച ജീവിതത്തില്‍ സവാള അരിയുന്നത് പലര്‍ക്കുമൊരു ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. കണ്ണുനീറുന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.

Chopping Onions Without Crying
Author
Thiruvananthapuram, First Published Jun 3, 2021, 10:18 PM IST

നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് സവാള. ഒരു ദിവസം നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിലെയും പ്രധാന ചേരുവയുമാണ് ഇവ. ആന്റി ഓക്‌സിഡന്റുകളും മറ്റ് പല പോഷകങ്ങളും അടങ്ങിയതാണ് സവാള. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്ന കക്ഷിയാണ് ഈ സവാള.

പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ സവാള അരിയുന്നത് പലര്‍ക്കുമൊരു ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. കണ്ണുനീറുന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ കണ്ണ് നനയാതെ പെട്ടെന്ന് എങ്ങനെ സവാള മുറിക്കാമെന്ന് പങ്കുവയ്ക്കുകയാണ് ഷെഫായ സറാണ്‍ഷ് ഗോയില. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് എളുപ്പത്തില്‍ സവാള അരിയാനുള്ള ടിപ്പിനെ കുറിച്ച് പറയുന്നത്. 

 

 

 

ഇതിനായി ആദ്യം തൊലി കളഞ്ഞ സവാള 30 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇനി കണ്ണ് പുകയാതിരിക്കാന്‍ ചെയ്യേണ്ടത്, സവാളയുടെ വേര്‌ മുറിക്കാതെ സവാള അരിയുക എന്നതാണ്. ഏറ്റവും ഒടുവില്‍ വേര് മുറിച്ച് മാറ്റാമെന്നും വീഡിയോയില്‍ പറയുന്നു.

തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതും കണ്ണ് നനയാതിരിക്കാന്‍ സഹായിക്കുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഷെഫ് കുറിച്ചു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

Also Read: വെളുത്തുള്ളിയുടെ തൊലി എളുപ്പം കളയാന്‍ ഒരു കിടിലന്‍ 'ടിപ്'; വീഡിയോ വൈറല്‍...
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios