മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്നതിനെയാണ് നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്ന് പറയുന്നത്. കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന രോഗമാണിത്.

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവറിനെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്നതിനെയാണ് നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്ന് പറയുന്നത്. കരളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന രോഗമാണിത്. ഫാറ്റി ലിവർ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം.

ഫാറ്റി ലിവർ രോഗികള്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പച്ച തക്കാളി

പച്ച തക്കാളിയിൽ സോളനൈൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ വലിയ അളവിൽ പ്രകോപിപ്പിക്കും. തക്കാളി പാചകം ചെയ്യുന്നത് ഈ സംയുക്തങ്ങൾ കുറയ്ക്കാനും കരളിനെ മൃദുവാക്കാനും സഹായിക്കും. അതിനാല്‍ ഫാറ്റി ലിവര്‍ രോഗികള്‍ പച്ച തക്കാളി കഴിക്കരുത്, പകരം ഇവ വേവിച്ച് കഴിക്കുക. 

2. വെള്ളരിക്ക

ഉയർന്ന ജലാംശം ഉള്ളതിനാല്‍ പച്ച വെള്ളരിക്ക ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്കും മറ്റും കാരണമാകും. പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗികള്‍ വെള്ളരിക്ക പാകം ചെയ്ത് കഴിക്കുന്നതാകും നല്ലത്.

3. പനീര്‍

ഫാറ്റി ലിവർ രോഗികള്‍ പനീരും പാചകം ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. 

4. പാലക് ചീര

പച്ച പാലക് ചീരയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന അളവിൽ കഴിക്കുന്നത് വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

5. വെള്ളക്കടല

വെള്ളക്കടലയും വേവിച്ച് കഴിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.