Asianet News MalayalamAsianet News Malayalam

പ്രമേഹ രോഗികള്‍ക്കായി ഒരു ഭക്ഷണം..!

 പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

diet for diabetic patients
Author
Thiruvananthapuram, First Published Apr 4, 2019, 2:08 PM IST

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ് .

ഓട്‌സ്, ഗോതമ്പ്,  തുടങ്ങി തവിടുകളയാത്ത ഏത് ധാന്യവും ടൈപ്പ് 2 പ്രമേഹത്തെ തടുക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണമാണ് ഓട്സ്. കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവയും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അത് പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും ഓട്സ് കഴിക്കുന്നത് നല്ലതാണ്. കലോറി വളരെ കുറവ് ആയതിനാലും ഓട്സ് ശരീരഭാരം നിയന്ത്രിക്കും.

diet for diabetic patients


 

Follow Us:
Download App:
  • android
  • ios