Asianet News MalayalamAsianet News Malayalam

ഇത് തമന്ന സ്റ്റൈല്‍ 'ഡോണ്ട് റഷ് ചലഞ്ച്'; വൈറലായി വീഡിയോ

ഇന്‍സ്റ്റഗ്രാം റീൽസിലൂടെയാണ് ഈ ചലഞ്ച് തരംഗമാകുന്നത്.  ഡോണ്ട് റഷ് ട്രാക്കിനനുസരിച്ച് ചുവടുവയ്ക്കുന്നതാണ് ചലഞ്ച്.

Dont rush Challenge by Tamannaah
Author
Thiruvananthapuram, First Published Mar 30, 2021, 12:32 PM IST

ഒരാൾ ഒന്ന് തുടങ്ങിയാൽ അതിനെ അനുകരിച്ച് ആയിരമെണ്ണം വരുന്നത് സോഷ്യൽ മീഡിയയുടെ ഈ കാലത്ത് പുതുമയുള്ളതല്ല. അത്തരത്തില്‍ പല തരം ചലഞ്ചുകള്‍ സൈബര്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നുമുണ്ട്. ഏറ്റവും ഒടുവില്‍ സോ​ഷ്യ​ൽ​ മീ​ഡിയയി​ൽ ക​ത്തി​പ്പടരുന്നത്  'ഡോണ്ട് റഷ് ചലഞ്ച്' ആണ്. 

ഇന്‍സ്റ്റഗ്രാം റീൽസിലൂടെയാണ് ഈ ചലഞ്ച് തരംഗമാകുന്നത്. 'ഡോണ്ട് റഷ്...' ട്രാക്കിനനുസരിച്ച് ചുവടുവയ്ക്കുന്നതാണ് ചലഞ്ച്. ബോളിവുഡ് താരങ്ങള്‍ മുതല്‍ സാധാരണ ആളുകള്‍ വരെ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ അക്കൂട്ടത്തില്‍ ഇതാ കുറച്ച് വ്യത്യസ്തമായി ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തമന്ന. 

എല്ലാവരും ഈ ഗാനത്തിന് ചുവടുവയ്ക്കുമ്പോള്‍, തമന്ന മാമ്പഴം കഴിച്ചാണ് ചലഞ്ച് ഏറ്റെടുത്തത്. വളരെ അധികം ആസ്വദിച്ചാണ് തമന്ന പഴുത്ത മാമ്പഴം കഴിക്കുന്നത്. ഒപ്പം ഈ ഗാനവും താരം ആസ്വദിക്കുന്നുണ്ട്. തമന്ന തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഡോണ്ട് റഷ് ചലഞ്ച്' എന്ന ഹാഷ്ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്. 

 

 

Also Read: കൊവിഡിന് ശേഷം വര്‍ക്കൗട്ട് ചിത്രങ്ങളുമായി സജീവമായി തമന്ന...

Follow Us:
Download App:
  • android
  • ios