Asianet News MalayalamAsianet News Malayalam

ദിവസവും രാത്രി ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. രാത്രി പതിവായി ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

drinking jeera water at night helps get rid of bloating and gas azn
Author
First Published Oct 19, 2023, 5:13 PM IST

ജീരക വെള്ളം കുടിക്കാന്‍ ഇഷ്ടമാണോ? നമ്മുടെ വീടുകളില്‍ പണ്ടുകാലത്ത് ദാഹശമനിയായി കുടിക്കാനായി നല്‍കിയിരുന്നത് ഈ വെള്ളമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. രാത്രി പതിവായി ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

അതുപോലെ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.   ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പെട്ടെന്ന് വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

youtubevideo

 

Follow Us:
Download App:
  • android
  • ios