ചായ നമ്മുക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായയിലൂടെയായിരിക്കും. ഒരു പത്രവും ഒരു ഗ്ലാസ് ചായയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. 

ചായ നമ്മുക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായയിലൂടെയായിരിക്കും. ഒരു പത്രവും ഒരു ഗ്ലാസ് ചായയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്ന വാദം നടക്കുന്നതിനിടെ ചായ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. 

സ്ഥിരമായി ചായ കുടിക്കുന്നവരുടെ തലച്ചോര്‍ ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തമാക്കാന്‍ ചായ കുടിക്കുന്നത് സഹായകമാകുമത്രേ. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) ആണ് പഠനം നടത്തിയത്.

60 വയസിനും അതിനു മുകളിലുമുള്ളവരിലുമാണ് പഠനം നടത്തിയത്. ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളെ പ്രതിരോധിക്കാനും ചായ കുടിക്കുന്നത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.