രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമാണ് ഉലുവ വെള്ളം. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. 

2. നെല്ലിക്കാ ജ്യൂസ് 

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

3. ചിയാ വിത്ത് വെള്ളം 

നാരുകളാല്‍ സമ്പന്നമായ ചിയാ വിത്ത് വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

4. തുളസി വെള്ളം 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തുളസി വെള്ളം കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

5. മല്ലി വെള്ളം 

മല്ലി വെള്ളത്തിന് ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ ഇവ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

6. കറ്റാര്‍വാഴ ജ്യൂസ് 

രാവിലെ വെറുംവയറ്റില്‍ ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും. 

7. ബാര്‍ലി വെള്ളം 

നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് ബാർലി വെള്ളം. അതിനാല്‍ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കുടലിന്‍റെ ആരോഗ്യത്തിന് പ്രശ്നമുണ്ടോ? അറിയേണ്ട ലക്ഷണങ്ങള്‍

youtubevideo