ഈ യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം. 

പ്യൂരിൻസ് എന്നറിയപ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ നമ്മുടെ ശരീരം വിഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം.

1. പിസ്ത

പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

2. അണ്ടിപരിപ്പ്

പ്യൂരിൻ കുറവുമുള്ളതും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

3. ബദാം 

ബദാമില്‍ പ്യൂരിന്‍ കുറവാണ്. അതിനാല്‍ ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയും.

4. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

5. ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

6. ഫ്ലാക്സ് സീഡ്സ് 

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അമിതമായി വിയർക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

youtubevideo