ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഈസ്റ്റർ സ്പെഷ്യൽ റെസിപ്പികള്‍. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഈസ്റ്ററിന് വ്യത്യസ്ത രുചിയിൽ വിളമ്പാന്‍ മീൻ മുളകിട്ടത് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മീൻ- 1/2 കിലോ 
വെളിച്ചെണ്ണ - 4 ടേബിൽ സ്പൂൺ
ഉലുവ - ആവശ്യത്തിന്
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 6-7 എണ്ണം (വലുത്)
കറിവേപ്പില - ആവശ്യത്തിന്
കാശ്മീരിമുളകുപൊടി - 3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
കുടംപുളി - 4 എണ്ണം (ചെറുത്)
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മൺചട്ടി അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ നന്നായി ചൂടായി വരുമ്പോൾ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവപ്പൊട്ടിവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേയ്ക്ക് കറിവേപ്പില ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വഴറ്റുക. പച്ച മണം പോയതിനു ശേഷം കുടംപുളിയും ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ചശേഷം മീൻ ചേർത്ത് കൊടുത്തു നന്നായി വറ്റിച്ചെടുക്കുക. അവസാനം കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുത്തതിന് ശേഷം സേർവ് ചെയ്യാം (തലേദിവസം ഉണ്ടാക്കി വെച്ച് പിറ്റേദിവസം ഉപയോഗിക്കുകയാണെകിൽ അടിപൊളി ടേസ്റ്റ് ആയിരിക്കും). 

Also read: ഈസ്റ്ററിന് നല്ല അടിപൊളി ബീഫ് കപ്പ ബിരിയാണി തയ്യാറാക്കാം; റെസിപ്പി