ചൂടത്ത് കുടിക്കാൻ ഒരു വെറൈറ്റി സർബത്ത് ആയാലോ? പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈ പൊള്ളുന്ന ചൂടത്ത് ഒരു വെറൈറ്റി സർബത്ത് തയ്യാറാക്കിയാലോ?. ഇരുമ്പൻ പുളിയും സോഡയുമെല്ലാം ചേർത്തൊരു കിടിലൻ പാനീയം. 

വേണ്ട ചേരുവകൾ...

ഇരുമ്പൻ പുളി - 7 എണ്ണം
ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
നാരങ്ങ നീര് - 2 ടേബിൾ സ്പൂൺ
വെള്ളം - 1.5 കപ്പ്‌ 
സോഡ - 1 എണ്ണം 
പഞ്ചസാര - ആവശ്യത്തിന്
ഉപ്പ് - ഒരു പിഞ്ച്
പച്ചമുളക് കീറിയത് - 2 എണ്ണം

ഉണ്ടാക്കുന്ന വിധം...

ഇരുമ്പൻ പുളിയും ഇഞ്ചിയും പഞ്ചസാരയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. നാരങ്ങ നീരും. അരക്കപ്പ് വെള്ളവും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ജ്യൂസ്‌ അരിച്ചെടുക്കുക. പച്ചമുളക് കീറിയിട്ടത് ഇട്ട് ഒന്ന് ഇളക്കുക. ഒരു ഗ്ലാസ്സ് എടുത്തു അതിലേക്കു പകുതി ജ്യൂസ്‌ ഒഴിക്കുക. ശേഷം സോഡ കൂടി ഒഴിച്ചു കൊടുക്കുക. ഇരുമ്പൻ പുളി സർബത്ത് റെഡി.

ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം

ചൂടത്തു ഒരു വെറൈറ്റി സർബത്ത് | summer special - Bimbli mojito/bimbli sarbath / irimban puli sarbath