Asianet News MalayalamAsianet News Malayalam

നാടൻ രുചിയിൽ ഒരു അടിപൊളി പഴംപൊരി

പഴംപൊരി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ പഴം പൊരി ഇങ്ങനെ തയ്യാറാക്കി നോക്കൂ....

 

 

easy and tasty nadan pazham pori recipe-rse-
Author
First Published Oct 18, 2023, 6:39 PM IST

പഴംപൊരി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തേങ്ങാപാലും ദോശ മാവും ചേർത്തൊരു പഴം പൊരി തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

മൈദ                     2 കപ്പ്
പഞ്ചസാര            4 സ്പൂൺ
തേങ്ങാ പാൽ      2 ഗ്ലാസ്‌
ദോശ മാവ്          2 സ്പൂൺ
ഉപ്പ്                       ഒരു നുള്ള്
നേന്ത്ര പഴം          3 എണ്ണം
എണ്ണ                   1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം...

ഇത് തയ്യാറാക്കാൻ ആയിട്ട്, മൈദയാണ് ഉപയോഗിക്കുന്നത്. ഒരു കപ്പ് മൈദമാവിലേക്ക്, കാൽ സ്പൂൺ മഞ്ഞൾപൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് ആദ്യം ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് നാല് സ്പൂൺ തേങ്ങാപ്പാലും, ഒപ്പം തന്നെ ഒരു സ്പൂൺ ദോശമാവും ചേർത്ത് കൊടുക്കാം. ഇത്രയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം, മധുരത്തിന് ആവശ്യത്തിനുള്ള പഞ്ചസാര ഈ സമയം ചേർത്തു കൊടുക്കുക. കുഴയ്ക്കുമ്പോൾ പഞ്ചസാരയും കൂടി അലിഞ്ഞു ഈ മാവിൽ ചേരാൻ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് പഞ്ചസാര അലിഞ്ഞു എന്ന് ഉറപ്പായി കഴിഞ്ഞാൽ ഒരു 15 മിനിറ്റ് മാവ് അടച്ചു വയ്ക്കാം, ഈ 15 മിനിറ്റ് കൊണ്ട് നേന്ത്രപ്പഴം തോൽക്കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കുക. നേന്ത്രപ്പഴം എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക പഴുത്ത പഴം ആയിരിക്കണം എടുക്കേണ്ടത്, നല്ല മധുരമുള്ള പഴം ആയിരിക്കണം, അപ്പോൾ മാത്രമേ പഴംപൊരിക്ക് അതിന്റെ ശരിക്കുള്ള സ്വാദ്ലഭിക്കുകയുള്ളൂ, പഴം കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം കുഴച്ചു വെച്ചിട്ടുള്ള മാവിലേക്ക് പഴം ഓരോന്നായി മുക്കിയെടുത്ത്, തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. മീഡിയം തീയിൽ വച്ച് ഇത് നന്നായിട്ട് വറുത്തെടുക്കുക, കടയിൽ നിന്ന് കിട്ടുന്ന അതേ പോലെ തന്നെ മൊരിഞ്ഞ അതുപോലെ വളരെ രുചികരമായ ഒരു പഴംപൊരിയാണ് ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് കിട്ടുന്നത്.

തയ്യാറാക്കിയത്:
ജോപോൾ
തൃശ്ശൂർ

 

Follow Us:
Download App:
  • android
  • ios