പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ‌ ഉൾപ്പെടുത്തേണ്ടത്. പ്രാതലിന് രുചികരമായ റവ ദോശ ആയാലോ?...

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെ‍ട്ട ഭക്ഷണമാണ് പ്രാതൽ. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ‌ ഉൾപ്പെടുത്തേണ്ടത്. പ്രാതലിന് രുചികരമായ റവ ദോശ ആയാലോ?...

വേണ്ട ചേരുവകൾ...

റവ ഒരു കപ്പ്
അരിപ്പൊടി ഒരു കപ്പ്
മെെദ കാൽ കപ്പ് 
പച്ചമുളക് 2 എണ്ണം( ചെറുതായി അരിഞ്ഞത്)
ഇഞ്ചി 1 ചെറിയ കഷdണം
കറിവേപ്പില ഒരു തണ്ട് 
കുരുമുളകുപൊടി – കാൽ ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
സവാള 1 എണ്ണം

തയാറാക്കുന്ന വിധം...

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു ബൗളിൽ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വെള്ളവും ഉപ്പും കൂടി ചേർത്ത് 15 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ദോശ ഉണ്ടാക്കാൻ ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ ദോശ മിക്സ് പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ചൂടായി വരുമ്പോൾ അൽപം നെയ്യ് മുകളിൽ ഒഴിച്ചു കൊടുക്കുക. രണ്ട് വശവും മൊരിച്ച് എടുക്കുക. ചൂടോടെ സാമ്പാറോ ചട്നിക്കൊപ്പമോ കഴിക്കാവുന്നതാണ്.

മുസംബി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

Kalamassery Blast | കളമശ്ശേരിയിൽ സ്ഫോടനം | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ്