നമ്മൾ എല്ലാ കറികളിലും മഞ്ഞൾ ചേർക്കാറുണ്ട്.  ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവയാണ് മഞ്ഞളിന്റെ ഔഷധമൂല്യത്തിന് കാരണം.

 ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളിലെ ‘കുർകുമിൻ’ എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നത്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. 

ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളത് കൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. 

ചര്‍മസൗന്ദര്യത്തിനും ഉത്തമമായ മഞ്ഞള്‍ നിറം വയ്ക്കാന്‍ മാത്രമല്ല സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു. രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു.

മഞ്ഞള്‍ വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മറ്റ് പല ​ഗുണങ്ങൾ കൂടിയുണ്ട്...