ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെയാണ് ഭാരം കൂട്ടാനും പാടാണ്.  ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെയാണ് ഭാരം കൂട്ടാനും പാടാണ്. ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. 

പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. 

ഉണക്കമുന്തിരിയിൽ പൊട്ടാസിയം വിറ്റാമിന് സി ,കാൽസ്യം , വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാൻസിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്‍റി ടോക്സിഡന്‍റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട് . ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, ആന്‍റി ഓക്സിഡൻറുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി രക്ത സമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.