Asianet News MalayalamAsianet News Malayalam

ഫുഡ് അലർജി; ഒഴിവാക്കേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. പശുവിൻ പാൽ ഒഴിവാക്കി പകരം കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും പ്രധാന സ്രോതസ്സായ ബദാം പാൽ, സോയാ പാൽ, തേങ്ങാ പാൽ എന്നിവ കുടിക്കാം. 

food allergy; causes and symptoms
Author
Trivandrum, First Published May 1, 2019, 3:21 PM IST

ഫുഡ് അലർജി ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്. ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. 

ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെയുള്ള അലർജി ചെറിയതോതിലുള്ള ചൊറിച്ചിൽ മുതൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം.  അലർജിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫുഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർ​ഗം. 

food allergy; causes and symptoms

അലർജി ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുവിന്റെ മറ്റ് പേരുകൾ കൂടി മനസിലാക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. അലർജനുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ രക്തത്തിൽ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ കൂടുതലായി പുറന്തള്ളപ്പെടുന്നു. ഇതാണ് അലർജിക്ക് ഇടയാക്കുന്നത്. അലർജിക്ക് കാരണമാകുന്ന 5 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

സോയാ ബീൻ...

 ചെറുപ്രായത്തിൽ നൽകുന്ന സോയ അടങ്ങിയ ബേബിഫുഡ് ചില കുട്ടികളിൽ അലർജി ഉണ്ടാക്കാറുണ്ട്. ഭൂരിഭാ​ഗം കുട്ടികളും വളരുന്തോറും ഇത് കുറഞ്ഞുവരുന്നതായി കാണാം. ചിലരിൽ ഇത് പ്രായപൂർത്തിയായാലും കണ്ടെക്കാം.

food allergy; causes and symptoms

പശുവിൻ പാൽ...

പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. പശുവിൻ പാൽ ഒഴിവാക്കി പകരം കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും പ്രധാന സ്രോതസ്സായ ബദാം പാൽ, സോയാ പാൽ, തേങ്ങാ പാൽ എന്നിവ കുടിക്കാം. 

food allergy; causes and symptoms

നിലക്കടല...

ചായയുടെ കൂടെയോ അല്ലാതെയോ നിലക്കടല കഴിക്കുന്നവരുണ്ട്. നിലകടല അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നത് മാത്രമല്ല അലർജി ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ശുദ്ധീകരിച്ച നിലക്കടലയെണ്ണയ്ക്ക് താരതമ്യേന അലർജി കുറവാണ്. പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരുണ്ട്. പീനട്ട് ബട്ടർ ഒഴിവാക്കി പകരം ആൽമണ്ട് ബട്ടർ കഴിക്കാം. 

food allergy; causes and symptoms

കോഴിമുട്ട...

കോഴിമുട്ടയിലെയും പ്രോട്ടീൻ ഘടകമാണ് അലർജി ഉണ്ടാക്കുന്നത്. കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കാം. പ്രോട്ടീൻ വിടവ് നികത്താൻ പാൽ പയറുവർ​ഗങ്ങൾ‍, മറ്റുമാംസാ​ഹാരങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

food allergy; causes and symptoms

തോടുള്ള മാംസാഹാരങ്ങൾ...

ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ​ഗുരുതരമായ റിയാക്ഷൻ ഉണ്ടാക്കാറുണ്ട്. ചിലരിൽ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലർജി ഉണ്ടാക്കാം.

food allergy; causes and symptoms

 

Follow Us:
Download App:
  • android
  • ios