ചര്‍മ്മത്തില്‍ മഞ്ഞ നിറം അഥവാ വിളര്‍ച്ച, ചുവന്ന നാക്ക്, വായില്‍ അള്‍സറുകള്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം,  പെട്ടെന്ന് ഭാരം നഷ്ടമാകൽ, ക്ഷീണം, തളര്‍ച്ച,  തലവേദന, മനംമറിച്ചിൽ, ഛർദി തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 

ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്.

ചര്‍മ്മത്തില്‍ മഞ്ഞ നിറം അഥവാ വിളര്‍ച്ച, ചുവന്ന നാക്ക്, വായില്‍ അള്‍സറുകള്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 

ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് നല്ലതാണ്. 

രണ്ട്... 

പാലും പാലുല്‍പ്പന്നങ്ങളുമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലൊക്കെ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പാല്‍, തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

സാല്‍മണ്‍ മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 

നാല്...

മഷ്റൂം അഥവാ കൂണ്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി12 അടങ്ങിയതാണ് മഷ്റൂം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ബി 12ന്‍റെ കുറവുള്ളവര്‍ക്ക് ബീറ്റ്റൂട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

വാഴപ്പഴത്തിലും ബി12 ഉണ്ട്. അതിനാല്‍ ഇവയും വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: മുഖത്തും കഴുത്തിലും കറുപ്പുണ്ടോ? പ്രമേഹത്തിന്‍റെയാകാം, തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...

youtubevideo