ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാൻ എപ്പോഴും പുറമേക്ക് മാത്രം പരിപാലിച്ചാല്‍ പോര. ഇതിന് ജീവിതരീതികളിലും പലതും നാം ശ്രദ്ധിക്കേണ്ടതായി വരാം. പ്രധാനമായും ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതുമാക്കാൻ പതിവായി നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നല്ലതുപോലെ കൊഴുപ്പടങ്ങിയ മീൻ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. സാല്‍മണ്‍, അയല, ചാള എന്നിങ്ങനെയുള്ള മീനുകള്‍ ഉദാഹരണം. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് ചര്‍മ്മത്തിന് ഉപകാരപ്രദമാകുന്നത്. ഇതിന്‍റെ കുറവ് നേരിടുന്നവര്‍ ക്രമേണ ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങള്‍ നേരിടാം. 

രണ്ട്...

മധുരക്കിഴങ്ങും ഇതുപോലെ സ്കിന്നിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്നൊരു ഭക്ഷണമാണ്. സസ്യാഹാരങ്ങളില്‍ നിന്ന് പലതില്‍ നിന്നും കിട്ടുന്ന ബീറ്റ കെരോട്ടിൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. മധുരക്കിഴങ്ങിന്‍റെ കാര്യവും അങ്ങനെ തന്നെ. ഓറഞ്ച്, ചീര, ക്യാരറ്റ് എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങളിലും ബീറ്റ കെരോട്ടിൻ കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഇവയും നല്ലതാണ്.

മൂന്ന്...

വാള്‍നട്ട്സ് ആണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് വേണ്ടി നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണം. വിവിധ ഫാറ്റി ആസിഡുകളുടെ സ്രോതസാണ് വാള്‍നട്ടസ്. ഇവയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. എന്നാല്‍ ഇവ അമിതമാകാതെയും നോക്കണേ.

നാല്...

അവക്കാഡോയും ചര്‍മ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി കഴിക്കാവുന്നൊരു ഭക്ഷണമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തിന് സഹായകമാകുന്നത്. 

അഞ്ച്...

തക്കാളിയും ഇങ്ങനെ ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നൊരു ഭക്ഷണമാണ്. തക്കാളിയിലുള്ള ലൈസോപീൻ, വൈറ്റമിൻ-സി എന്നിവയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വലിയ രീതിയില്‍ പ്രയോജനപ്പെടുന്നത്. സൂര്യന്‍റെ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകളടക്കം പരിഹരിക്കാൻ തക്കാളി സഹായകമാണ്. ചുളിവുകളകറ്റാനും തക്കാളി നല്ലതുതന്നെ.

ആറ്...

ബ്രൊക്കോളിയാണ് അടുത്തതായി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊരു 'ഹെല്‍ത്തി' ഭക്ഷണം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, സിങ്ക് എന്നിവയാലെല്ലാം സമ്പന്നമായൊരു പച്ചക്കറിയാണിത്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ പല വിധത്തില്‍ പരിപോഷിപ്പിക്കുന്നു. 

Also Read:- മസില്‍ പെരുപ്പിക്കണോ? പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo