രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ.

ചിലര്‍ക്ക് എപ്പോഴും ക്ഷീണമാണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാം. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാകും ഒരു കാരണം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ. ഇത്തരത്തില്‍ വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിൻ അളവ് കൂട്ടാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ചിക്കന്‍

പ്രോട്ടീനും അയേണും ധാരാളം അടങ്ങിയ ചിക്കന്‍ കഴിക്കുന്നത് ഹീമോഗ്ലോബിൻ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

2. ബീഫ്

ബീഫിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ഹീമോഗ്ലോബിൻ അളവ് കൂട്ടാന്‍ സഹായിക്കും.

3. മുട്ട

അയേണ്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും ഹീമോഗ്ലോബിൻ കൂട്ടാന്‍ സഹായിക്കും.

4. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

5. ബീറ്റ്റൂട്ട്

അയേണ്‍ അഥവാ ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

6. ഈന്തപ്പഴം

ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും.

7. മുരങ്ങയില

ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

8. മാതളം

ഇരുമ്പ് മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.