വെള്ളം ധാരാളം കുടിക്കാത്തതാണ് പലപ്പോഴും ചര്‍മ്മം വരണ്ട് പോകാന്‍ കാരണം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

വരണ്ട ചര്‍മ്മം മൂലം പ്രായക്കൂടുതല്‍ തോന്നിക്കുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. വെള്ളം ധാരാളം കുടിക്കാത്തതാണ് പലപ്പോഴും ചര്‍മ്മം വരണ്ട് പോകാന്‍ കാരണം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. ചർമ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. കൂടാതെ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ ഈർപ്പമുള്ളതാക്കാന്‍ സഹായിക്കും. 

രണ്ട്... 

തക്കാളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ ശക്തമായ ഒരു ആന്‍റി ഓക്സിഡന്‍റ് ആണ്. കൂടാതെ ഇവയില്‍ വെള്ളവും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ ഈർപ്പം നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. 

മൂന്ന്... 

ചിയ വിത്തുകൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ് ചിയ വിത്തുകൾ. ഇത് ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

നാല്... 

ഇളനീരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ നല്ലതാണ്. 

അഞ്ച്... 

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ തൈരും ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

ആറ്... 

വാള്‍നട്സ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ചര്‍മ്മം ഈർപ്പമുള്ളതാക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്...

സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിനും ഗുണം ചെയ്യും. 

എട്ട്... 

വെള്ളരിക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo