Asianet News MalayalamAsianet News Malayalam

വിറ്റാമിൻ ഇയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...

കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ ഇവ ഏറെ ഗുണം ചെയ്യും.  ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഇ ആവശ്യമാണ്. 

fruits high in vitamin E
Author
First Published Mar 22, 2024, 1:45 PM IST

ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒരു വിറ്റാമിനാണ് ഇ വിറ്റാമിൻ. കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ ഇവ ഏറെ ഗുണം ചെയ്യും.  ഇവ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ ഇ ആവശ്യമാണ്. 

വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് അവക്കാഡോ. ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്... 

കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഫലമാണ് കിവി. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

മാമ്പഴം ആണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാമ്പഴത്തിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. 

അഞ്ച്... 

ബ്ലാക്ക്ബെറിയിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാമും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios