യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

രണ്ട്... 

നാരങ്ങാ വെള്ളമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഇവ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. 

മൂന്ന്... 

നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ഗൗട്ട് സാധ്യത കുറയ്ക്കാനും സഹായിക്കും. 

നാല്...

ആപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ചെറി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.

ആറ്... 

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഉച്ചയ്ക്ക് ചോറിന് പകരം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം...

youtubevideo