തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. മുട്ട

സിങ്കിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിന്‍ ബി അഥവാ ബയോട്ടിൻ, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

2. തൈര് 

സിങ്ക് ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. 

3. ചീര

സിങ്കും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. 

4. മത്തങ്ങാ വിത്തുകള്‍

സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. 

5. പയറുവര്‍ഗങ്ങള്‍

സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

6. നട്സ് 

ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടി നന്നായി വളരാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo