Asianet News MalayalamAsianet News Malayalam

ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് ഈ രോഗ സാധ്യത കൂട്ടുമെന്ന് പഠനം...

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.  അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Harvard study claims eating red meat twice a week can increase diabetes risk azn
Author
First Published Oct 19, 2023, 9:45 PM IST

റെഡ് മീറ്റ് അഥവാ ചുവന്ന മാംസം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. എന്നാല്‍ അമിതമായി ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്തരമൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.  

അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്ന് വിവരിക്കുന്നത്. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 22,000-ത്തിലധികം പേർക്കാണ് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയത്. വര്‍‌ഷങ്ങളായുള്ള ഇവരുടെ ഡയറ്റ് വിലയിരുത്തിയാണ് പഠനം നടത്തിയത്. 

ഓരോ രണ്ടോ നാലോ വർഷത്തിലൊരിക്കൽ ഫുഡ് ഫ്രീക്വൻസി ചോദ്യാവലി ഉപയോഗിച്ച് ഡയറ്റ് വിലയിരുത്തി. 36 വർഷം വരെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തി എന്നാണ് പഠനത്തില്‍ പറയുന്നത്. ഇതില്‍ സംസ്കരിച്ചതും പ്രോസസ്സ് ചെയ്യാത്തതുമായ  ചുവന്ന മാംസത്തിന്റെ ഉപഭോഗം കൂടുതല്‍ ഉള്ളവരിലാണ് പ്രമേഹം കണ്ടെത്തിയത്.  അതിനാല്‍ റെഡ് മീറ്റ് കഴിക്കുന്നവരില്‍ മറ്റുള്ളവരെക്കാള്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ഏറ്റവും കൂടുതൽ ചുവന്ന മാംസം കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 62% കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. അതുപോലെ ഓരോ ദിവസവും അധികമായി കഴിക്കുന്ന ചുവന്ന മാംസം മൂലം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 24% കൂടുതലാണെന്നും പഠനം പറയുന്നു. 

Also read: ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും വേണ്ട പോഷകങ്ങൾ...

youtubevideo

Follow Us:
Download App:
  • android
  • ios