Asianet News MalayalamAsianet News Malayalam

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം, ദഹനം മെച്ചപ്പെടുത്താം; പപ്പായ കഴിക്കുന്നത് ശീലമാക്കൂ

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. ഇതിന് നല്ല കൊളസ്ട്രോൾ പ്രോത്സാഹിപ്പിക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. 

health benefits eating papaya daily
Author
Trivandrum, First Published Nov 11, 2020, 8:07 AM IST

രോഗങ്ങൾക്കെതിരെ ഫലപ്രദമായി പോരാടാൻ ശക്തമായ രോഗപ്രതിരോധ ശേഷി നിങ്ങളെ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് രോഗങ്ങളിൽ നിന്ന് തടയുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണവും രോഗപ്രതിരോധശേഷിയെ ശക്തമായി സ്വാധീനിക്കുന്നു. 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

രോഗങ്ങളിലേക്ക് നയിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ 'പപ്പെയ്ൻ' അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുന്ന എൻസൈമാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള ചില സംയുക്തങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 

 

health benefits eating papaya daily

 

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ ചർമ്മത്തിന് കേടുപാടുകൾ വരുത്താതിരിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ പപ്പായയുടെ സത്ത് അടങ്ങിയിട്ടുണ്ട്. 

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. ഇതിന് നല്ല കൊളസ്ട്രോൾ പ്രോത്സാഹിപ്പിക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. ആരോഗ്യകരമായ ഹൃദയത്തിന് ഈ ഘടകങ്ങൾ കാരണമാകുന്നു.

'ബനാന ചിപ്‌സ്' കഴിക്കുന്നത് ആരോഗ്യകരമോ?; അറിയാം വസ്തുത..


 

Follow Us:
Download App:
  • android
  • ios