വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
മനുഷ്യ ശരീരത്തിൽ അത്യാവശ്യമായ പോഷകമാണ് വിറ്റാമിൻ സി. നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

പേരയ്ക്ക
പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ പ്രതിരോധ ശേഷി കൂട്ടാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
സ്ട്രോബെറി
സ്ട്രോബെറി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂട്ടാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സ്ട്രോബെറി കഴിക്കാവുന്നതാണ്.
പപ്പായ
പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കിവി
കിവി കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉള്ളതുകൊണ്ട് തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ചുവന്ന ക്യാപ്‌സിക്കം
ചുവന്ന ക്യാപ്സിക്കത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ കരോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുമുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടുന്നു.

