Asianet News MalayalamAsianet News Malayalam

മുളപ്പിച്ച പയർ കഴിച്ചാലുള്ള ​ഗുണങ്ങൾ

 മുളപ്പിച്ച പയറിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു. മുളപ്പിച്ച പയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. 

health benefits eating sprouted green gram
Author
Trivandrum, First Published May 15, 2019, 8:39 PM IST

മുളപ്പിച്ച പയർ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മുളപ്പിച്ച പയറിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു.

 മുളപ്പിച്ച പയറിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു. മുളപ്പിച്ച പയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ 
വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും.

health benefits eating sprouted green gram

ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും. ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും മികച്ചതാണ്.

Follow Us:
Download App:
  • android
  • ios