Asianet News MalayalamAsianet News Malayalam

Health Tips: പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

 ഓരോ ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. 

Health benefits of abc juice Apple Beetroot and carrot Combination
Author
First Published Dec 28, 2023, 7:55 AM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് എബിസി ജ്യൂസ്. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ തയ്യാറാക്കാനായി ആദ്യം ഓരോ ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം. രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ ഇ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. കൂടാതെ വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ഫോളേറ്റ്, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ടും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.  വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. അതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ ബി6, ബയോട്ടിന്‍, ഫൈബര്‍, വിറ്റാമിന്‍ കെ തുടങ്ങിയവയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 

ഇവയെല്ലാം കൊണ്ടും എബിസി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും വണ്ണം കുറയ്ക്കാനും പതിവായി എബിസി ജ്യൂസ് കുടിക്കാം. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്. ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. നിറം വർധിപ്പിക്കാനും ചർമ്മം തിളങ്ങാനും ഈ മിറാക്കിള്‍ ജ്യൂസ് സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios