Asianet News MalayalamAsianet News Malayalam

വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം. 

health benefits of amla juice on an empty stomach you must know azn
Author
First Published Oct 16, 2023, 10:41 AM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും  ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും.  വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്. 

പ​തി​വാ​യി നെ​ല്ലി​ക്കാ ജ്യൂസ് കുടിക്കുന്നത്  കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടാനും അതുവഴി വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക് ജ്യൂസ് പതിവായി കുടിക്കുന്നത് കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നുംസഹായിക്കുന്നു. 
ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

youtubevideo

Follow Us:
Download App:
  • android
  • ios