Asianet News MalayalamAsianet News Malayalam

പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. 

Health Benefits Of Consuming Black Sesame Seeds azn
Author
First Published Oct 18, 2023, 12:29 PM IST

കറുത്ത ഇനം എള്ള് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. ഇവ പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്... 

ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

കാത്സ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും സഹായിക്കും. 

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

നാല്... 

വിറ്റാമിന്‍ ബി6, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഓര്‍മ്മ ശക്തി കൂട്ടാനും ഇവ സഹായിക്കും.   

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് എള്ള് ധൈര്യമായി കഴിക്കാം. 

ആറ്... 

എള്ള് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ഏഴ്... 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  

എട്ട്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ചയെ അകറ്റാനും ഇവ സഹായിക്കും. 

ഒമ്പത്... 

അയേണ്‍, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് എള്ള്. അതിനാല്‍ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അകാലനരയെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും എള്ള് കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബ്രേക്ക്ഫാസ്റ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios