Asianet News MalayalamAsianet News Malayalam

കുറച്ചൊന്നുമല്ല ഗ്രാമ്പുവിന്റെ ഗുണങ്ങൾ

ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പു.  ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും. പല്ലുവേദന അകറ്റാനും മോണ രോഗങ്ങളിലും അണുനാശിനിയായി പ്രവര്‍ത്തിക്കാനുള്ള ശേഷി ഗ്രാമ്പുവിനുണ്ട്.

health benefits of eating cloves
Author
Trivandrum, First Published Aug 7, 2021, 9:27 AM IST

​ഗ്രാമ്പു മികച്ചൊരു ഔഷധമാണെന്ന് തന്നെ പറയാം. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായി കാലകാലങ്ങളായി പരിഗണിക്കപ്പെടുന്നു. പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ​ഗ്രാമ്പു കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

​ഒന്ന്...

ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പു.  ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും. പല്ലുവേദന അകറ്റാനും മോണ രോഗങ്ങളിലും അണുനാശിനിയായി പ്രവര്‍ത്തിക്കാനുള്ള ശേഷി ഗ്രാമ്പുവിനുണ്ട്.

രണ്ട്...

ഉണങ്ങിയ ഗ്രാമ്പു പൊടിച്ച് ചെറുതേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനം ലഭിക്കും. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്. 

മൂന്ന്...

ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. 

നാല്...

പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

അഞ്ച്...

ആർത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറ് വേദന അകറ്റാൻ ഗ്രാമ്പു മികച്ചൊരു പ്രതിവിധിയാണ്. 
ഗ്രാമ്പു ഭക്ഷണത്തിൽ ചേർക്കുന്നത് രുചി കൂട്ടുക മാത്രമല്ല ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു.

വണ്ണം കുറയ്ക്കാനായി സാലഡ് കഴിച്ചോളൂ, പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios