Asianet News MalayalamAsianet News Malayalam

പതിവായി മല്ലിയില കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ് മല്ലിയില. 

health benefits of having Coriander leaves azn
Author
First Published Sep 19, 2023, 1:43 PM IST

ഭക്ഷണത്തിനു നല്ല രുചി കിട്ടാന്‍ വേണ്ടി പലരും ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. ശരീരത്തിന്‍റെ ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ് മല്ലിയില. 

പതിവായി മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും. അതിനാല്‍ വെള്ളത്തില്‍ മല്ലിയും മല്ലിയിലയും കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. 

മൂന്ന്...

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിലയുടെ ഉപയോഗം സഹായിക്കും. അതുവഴി ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും സഹായിക്കും. 

നാല്... 

ഫൈബര്‍ ധാരാളം അടങ്ങിയ മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

അഞ്ച്...

 പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു. 

ആറ്...

മല്ലിയിലയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും സഹായിക്കും.  കണ്ണിന്‍റെയും എല്ലുകളുടെയും ആരോഗ്യത്തിനും മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

ഏഴ്...

വിറ്റാമിനുകളും മറ്റും അടങ്ങിയ മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിനും തലമുടിക്കുമെല്ലാം ഗുണകരമാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസ്...

youtubevideo

Follow Us:
Download App:
  • android
  • ios