ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മില്ലറ്റ് വെജിറ്റബിൾ സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മില്ലറ്റ് - 1/2 കപ്പ്

ക്യാരറ്റ് -1/4 സ്പൂൺ

ബീൻസ് -1/4 കപ്പ്

ബ്രോക്കൊളി -3 സ്പൂൺ

സവാള -3 സ്പൂൺ

സ്പ്രിംഗ് ഒനിയൻ -2 സ്പൂൺ

ഉപ്പ് -1 സ്പൂൺ

കുരുമുളക് പൊടി -1 സ്പൂൺ

വഴന ഇല -2 എണ്ണം

ബട്ടർ -1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ബട്ടർ ഇട്ടതിന് ശേഷം ചൂടായി കഴിയുമ്പോൾ അതിലേക്ക് വഴന ഇല കൂടി ചേർക്കുക. ഇനി ക്യാരറ്റ് ചീകിയതും ബീൻസും ബ്രോക്കൊളിയും ആവശ്യത്തിനു സവാള ചെറുതായി അരിഞ്ഞതും സ്പ്രിംഗ് ഒനിയന്‍ നന്നായി കഴുകി കുതിർത്തതും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് കൊടുക്കാം. എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം അതില്‍ നിന്നും കുറച്ചെടുത്ത് അരച്ചതിനു ശേഷം വീണ്ടും ഇതിലേയ്ക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇതോടെ രുചികരമായിട്ടുള്ള ഹെൽത്തി സൂപ്പ് റെഡി.