ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല അഥവാ കപ്പലണ്ടി. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ വറുക്കാത്ത കപ്പലണ്ടി കൊണ്ട് നമുക്ക് ഒരു കിടിലന്‍ സ്നാക്ക് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കപ്പലണ്ടി - 1 കപ്പ് 
തേങ്ങ - 1/2 കപ്പ്
നെയ്യ് - 1/4 സ്പൂൺ 
കടുക് - 1/2 സ്പൂൺ.
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 2 തണ്ട് 
ഉപ്പ്- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം നിലക്കടല ഒന്ന് കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് വേവിച്ചെടുക്കണം. വേവിച്ച നിലക്കടലയിലെ വെള്ളം കളഞ്ഞ് മാറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ഫ്രഷ് ആയിട്ടുള്ള തേങ്ങ ചേർത്തതിന് ശേഷം ആവശ്യമെങ്കിൽ മാത്രം കടുക് കൂടി താളിച്ചൊഴിക്കാവുന്നതാണ്. കടുക് താളിക്കുന്ന സമയത്ത് നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഹെൽത്തി ഫാറ്റ് ആയതുകൊണ്ട് നെയ്യ് ശരീരത്തിന് വളരെ നല്ലതാണ്. എന്നിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നമുക്ക് ഇത് കഴിക്കാവുന്നതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഇവയെ തയ്യാറാക്കാം. 

Also read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

youtubevideo