ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷീന സുബാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വെജിറ്റബിൾ എഗ്ഗ് സൂപ്പ് തയ്യാറാക്കുന്ന വിധം അറിയാം:

വേണ്ട ചേരുവകൾ

ബട്ടർ - 1 ടേബിൾ സ്പൂൺ

സവാള - ചെറുത് 1 എണ്ണം

ക്യാരറ്റ് - ആവശ്യത്തിന്

ക്യാബേജ് - ആവശ്യത്തിന്

ബീൻസ് - 2 എണ്ണം

സ്വീറ്റ് കോൺ - ആവശ്യത്തിന്

ഗ്രീൻപീസ് - ആവശ്യത്തിന്

എഗ്ഗ് വൈറ്റ് - 1 എണ്ണം

കുരുമുളകുപൊടി - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 3 കപ്പ്

കോൺഫ്ളവര്‍ -1 ടേബിൾ സ്പൂൺ

സോയാ സോസ് - 1 ടേബിൾ സ്പൂൺ

വിനാഗിരി - 1 ടീസ്പൂൺ

പഞ്ചസാര -1 ടീസ്പൂൺ

സ്പ്രിംഗ് ഓണിയൻ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ച സവാള ചേർത്ത് വഴറ്റിയശേഷം വെജിറ്റബിൾ ചേർത്തുകൊടുക്കുക. ഇനി ചെറുതായി ഒന്ന് വഴറ്റിയശേഷം ഉപ്പ് ചേർത്ത് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ കോൺഫ്ളവര്‍ വെള്ളത്തിൽ മിക്സ്‌ ചെയ്‌തു ചേർത്ത് കൊടുക്കുക. തിളച്ചുവരുമ്പോൾ മുട്ടയുടെ വെള്ള ചേർത്ത് ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് കുരുമുളക് പൊടി, സോയ സോസ്, വിനാഗിരി, പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുത്തു സേർവ് ചെയ്യാവുന്നതാണ്.(അവസാനം സ്പ്രിംഗ് ഓണിയൻ ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാം).