Asianet News MalayalamAsianet News Malayalam

കാഴ്ചശക്തി മുതല്‍ ക്യാന്‍സര്‍ വരെ; അറിയാം കാരറ്റിന്‍റെ അത്ഭുതഗുണങ്ങള്‍

ധാരാളം ഗുണങ്ങളുളള ഒന്നാണ് കാരറ്റ്.  വൈറ്റമിൻ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കാരറ്റ്, മത്തങ്ങ, മെലൺ തുടങ്ങി ചുവപ്പ് –ഓറഞ്ച് നിറങ്ങളിലുള്ള ഭക്ഷണങ്ങളിൽ ബീറ്റാ കരോട്ടിൻ എന്ന പിഗ്മെന്റ് ഉണ്ട്.

here is some super cool benefits of carrots
Author
Thiruvananthapuram, First Published Dec 12, 2019, 3:47 PM IST

ധാരാളം ഗുണങ്ങളുളള ഒന്നാണ് കാരറ്റ്.  വൈറ്റമിൻ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കാരറ്റ്, മത്തങ്ങ, മെലൺ തുടങ്ങി ചുവപ്പ് –ഓറഞ്ച് നിറങ്ങളിലുള്ള ഭക്ഷണങ്ങളിൽ ബീറ്റാ കരോട്ടിൻ എന്ന പിഗ്മെന്റ് ഉണ്ട്. ഇത് ശരീരത്തിലെത്തുമ്പോൾ ജീവകം എ ആയി മാറുന്നു. ജീവകം എ യുടെ അഭാവം കാഴ്ചക്കുറവിനും നിശാന്ധതയ്ക്കും കാരണമാകും. 

അതുകൊണ്ട് പതിവായി ജീവകം എ അടങ്ങിയ ഭക്ഷണം കഴിക്കണം. കാരറ്റ് ജ്യൂസ് പതിവാക്കുന്നത് കാഴ്ച ശക്തി വര്‍ധിക്കാന് ഏറെ നല്ലതാണ്. 

 

here is some super cool benefits of carrots

 

അതുപോലെതന്നെ, ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ കാരറ്റ്​ സമ്പന്നമാണ്​. കാരറ്റ്​ ജ്യൂസ്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന് ചില​ പഠനങ്ങളില്‍ പറയുന്നു. കാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.  പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും.

here is some super cool benefits of carrots

Follow Us:
Download App:
  • android
  • ios