നീന കപൂര്‍ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ പക്കാവട തയ്യാറാക്കുകയാണ് അമ്മ നീന. ഇതിനിടെയാണ് ജിമ്മില്‍ പോകാന്‍ തയ്യാറായി അവരുടെ മകന്‍ എത്തുന്നത്.

കൊച്ചു കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി കാക്കയെയും പൂച്ചയെയും കാണിക്കുന്ന അമ്മമാരെ നമ്മുക്ക് അറിയാം. കുട്ടികള്‍ വലുതായി ഈ കലാപരിപാടി നടക്കില്ലല്ലോ. ഇവിടെയിതാ ഡയറ്റും വര്‍ക്കൗട്ടുമൊക്കെ ചെയ്യുന്ന മകനെ എണ്ണയില്‍ പൊരിച്ചെടുത്ത പക്കാവട കഴിപ്പിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. 

നീന കപൂര്‍ എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ പക്കാവട തയ്യാറാക്കുകയാണ് അമ്മ നീന. ഇതിനിടെയാണ് ജിമ്മില്‍ പോകാന്‍ തയ്യാറായി അവരുടെ മകന്‍ എത്തുന്നത്. അമ്മയോട് യാത്ര പറയാന്‍ എത്തിയതാണ് മകന്‍. അപ്പോഴാണ് അമ്മ അടുക്കളയില്‍ പക്കാവട തയ്യാറാക്കുന്നത് മകന്‍ കാണുന്നത്. താന്‍ ജിമ്മില്‍ പോകുകയാണെന്നും അമ്മ വീണ്ടും നല്ല ഭക്ഷണം തയ്യാറാക്കി തുടങ്ങിയോ എന്നും മകന്‍ തമാശയായി അമ്മയോട് ചോദിക്കുന്നുണ്ട്. 

അതിന് താന്‍ എപ്പോഴും നല്ല ഭക്ഷണം തന്നെയാണ് തയ്യാറാക്കുന്നതെന്നാണ് അമ്മ മറുപടി നല്‍കിയത്. ശേഷം പക്കാവട കഴിക്കാന്‍ മകനോട് അമ്മ പറയുകയായിരുന്നു. തന്റെ പ്രായമെത്തുമ്പോള്‍ മകന് ഈ വിഭവമൊന്നും കഴിക്കാന്‍ കിട്ടിയെന്ന് വരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇപ്പോള്‍ ഇത് കഴിച്ചിട്ട് പോകാനും അമ്മ മകനോട് നിര്‍ദേശിച്ചു. 

അവസാനം പക്കാവട മയൊണൈസ് കൂട്ടി കഴിക്കാമെന്ന് അമ്മയോട് പറയുകയാണ് മകന്‍. എന്നാല്‍ പക്കാവട പുതിന ചട്‌നി കൂട്ടി കഴിക്കാന്‍ അമ്മ പറഞ്ഞു. 'മയൊണൈസ് എന്താ നിന്റെ ഗേള്‍ഫ്രണ്ടാണോ'യെന്നും അമ്മ മകനോട് ദേഷ്യപ്പെട്ട് ചോദിക്കുന്നുണ്ട്. ഭക്ഷണം കഴിക്കൂ, വ്യായാമം ചെയ്യൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ആറ് ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.

View post on Instagram

Also Read: ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്, ഈ രോഗം നിങ്ങളെ കാത്തിരിപ്പുണ്ട്‌; പഠനം